29 August, 2019 05:10:40 PM


പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഓരാടം പാലത്തിൽ നിന്ന് ലോറി പുഴയിലേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്



പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഓരാടംപാലത്തിൽ നിന്ന് പുഴയിലേക്ക് വീണ ലോറി പൊക്കിയെടുക്കാൻ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെച്ചു. കണ്ണൂർ ഇരിട്ടിയിൽനിന്ന്‌ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ചരക്കുലോറി പാലത്തിന്റെ കൈവരികൾ തകർത്ത് ഇന്നലെയാണ് തോട്ടിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവർ ഇരിട്ടി സ്വദേശി സുരേഷ് (49), സഹായി ഷമീർ (35) എന്നിവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തുദിവസം മുമ്പും ഇതേ സ്ഥലത്ത് അപകടമുണ്ടായതാണ്.


അങ്ങാടിപ്പുറത്ത് ചെറുപുഴയ്ക്ക് മീതെയുള്ള ഓരാടംപാലം അപകടമേഖലയായാണ് അറിയപ്പെടുന്നത്. നിരവധി വാഹനങ്ങളാണ് പാലത്തിൽനിന്ന് തോട്ടിലേക്ക് മറിയുന്നത്. പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടുങ്ങിയ പാലം കാണിക്കുന്ന മുന്നറിയിപ്പ് ബോർഡോ മറ്റു സൂചനാബോർഡുകളോ ഇവിടെയില്ല. കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.



Share this News Now:
  • Google+
Like(s): 66