29 August, 2019 06:37:58 AM


വിവാഹ മോചനവുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കാന്‍ എത്തിയ യുവതിയെ പീഡിപ്പിച്ച എസ്‌ഐ അറസ്‌റ്റില്‍


uploads/news/2019/08/332768/c3.jpg


വടകര: യുവതിയെ പലയിടങ്ങളില്‍ കൊണ്ട്‌ പോയി പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്‌റ്റിലായി. 

എ.ആര്‍ ക്യാമ്പിലെ എസ്‌ഐ ചിങ്ങപുരം അമ്മൂസിലെ ജി.എസ്‌ അനില്‍ (53) ആണ്‌ അറസ്‌റ്റിലായത്‌. ബലാല്‍സംഘം, തട്ടിക്കൊണ്ട്‌ പോവല്‍, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ്‌ കേസ്‌.


പയ്യോളി സ്‌റ്റേഷനില്‍ എസ്‌ ഐ ആയിരുന്ന സമയം 2017 സപ്‌തംബറിലായിരുന്നു സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി വിവാഹ മോചനവുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കാന്‍ പയ്യോളി സ്‌റ്റേഷനിലെത്തിയതാണ്. യുവതിയെ കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടന്ന്‌ പറഞ്ഞ്‌ പലയിടങ്ങളില്‍ കൊണ്ട്‌ പോയി ലൈംഗികമായി പീഡിപ്പിച്ചതായാണ്‌ പരാതി.


കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ റോഡില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതായും പറയപ്പെടുന്നു. യുവതിക്ക്‌ അഞ്ചു വയസ്സുള്ള മകന്‍ ഉണ്ട്‌. ഇന്നലെ രാത്രി എട്ട്‌ മണിയോടെയാണ്‌ എസ്‌ഐ അനില്‍ അറസ്‌റ്റിലായത്‌ . വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.



Share this News Now:
  • Google+
Like(s): 205