27 August, 2019 12:51:11 PM


പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് തോമസ് ചാണ്ടി



കൊച്ചി: മാണി സി കാപ്പൻ പാലാ ഉപതെരഞ്ഞെടുപ്പില്‍  ഇടതുസ്ഥാനാർത്ഥി ആകുമെന്ന് എന്‍സിപി നേതാവ് തോമസ് ചാണ്ടി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലായില്‍ കെഎം മാണിയുടെ ലീഡ് കുറയ്ക്കാൻ സാധിച്ച മാണി സി കാപ്പൻ മികച്ച സ്ഥാനാർത്ഥി ആണെന്നും വിജയത്തിൽ കുറഞ്ഞൊന്നും പാലായിൽ ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. 

സീറ്റിന്‍റെ കാര്യത്തിൽ ഇടത് മുന്നണിയിൽ തർക്കം ഇല്ല. പാലാ സീറ്റ് എൻസിപിയുടേതാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്കുണ്ടാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K