27 August, 2019 11:35:52 AM


പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; 12 ദിവസം സർക്കാർ ഓഫീസുകൾക്കും അവധി



തിരുവനന്തപുരം: സെപ്തംബര്‍ മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടു ദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസുകൾക്ക് അവധിയായിരിക്കും. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ചേരുന്നതോടെയാണ് ബാങ്കുകൾക്ക് 11 ദിവസം അവധി ലഭിക്കുന്നത്. നാല് ദിവസത്തെ ഓണാവധിയും മുഹറവും ശ്രീനാരായണ ഗുരുജയന്തിയും രണ്ടാം ശനിയും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് കൂട്ട അവധിക്ക് കാരണം.



Share this News Now:
  • Google+
Like(s): 396