26 August, 2019 05:34:35 PM


കേരളം ഇനി ഒരു വർഷം കൂടി മാത്രം; നോസ്ട്രഡാമസിന്‍റെ 'പ്രവചന'ത്തില്‍ ആശങ്കാകുലരായി മലയാളികള്‍

- എം.പി.തോമസ്കൊച്ചി: രണ്ട് വര്‍ഷമായി പ്രളയം കേരളത്തില്‍ പരക്കെ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ചിന്തകനും പ്രവാചകനുമായ നോസ്ട്രഡാമസിന്‍റെ കവിതയിലെ വരികളും പ്രവചനങ്ങളും വീണ്ടും വൈറലാവുന്നു. കേരളജനതയ്ക്ക് പേടിസ്വപ്നമായി മാറികഴിഞ്ഞ മുല്ലപ്പെരിയാര്‍ ഡാം തന്നെ വിഷയം. നോസ്ട്രഡാമസ് എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത മുല്ലപ്പെരിയാറിനെക്കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. 


1895ല്‍ പണി കഴിപ്പിച്ച ഡാം തകര്‍ന്നാല്‍ വലിയൊരു ജനവിഭാഗവും ഭൂപ്രദേശവും ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ അവസ്ഥയാണത്രേ നോസ്ട്രഡാമസിന്‍റെ കവിത സൂചിപ്പിക്കുന്നതത്രേ. സുനാമിയുള്‍പ്പെടെ ലോകത്തു നടന്ന പല കാര്യങ്ങളും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവചിച്ച നോസ്ട്രഡാമസ് ഒരു അദ്ഭുതമായാണ് ഇന്നും നിലകൊള്ളുന്നത്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്‍റെ പ്രവചനപ്രകാരമാണ് നടന്നിരിക്കുന്നത്. 


നോസ്ട്രഡാമസ് രചിച്ച 'ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിദഗ്ധരും നടത്തിയ കൂടിക്കാഴ്ചയില്‍ ആണത്രേ മുല്ലപ്പെരിയാര്‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്. താഴെപ്പറയുന്നതാണ് ആ കവിതയുടെ പരിഭാഷ.


"ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും
പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും"

ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലായ് മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. പാശ്ചാത്യ ജ്യോതിഷത്തില്‍ ദേവീ സ്ഥാനത്തുള്ള വീനസ് തന്‍റെ ചലനത്തിനാല്‍ തെക്കേ ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടു മെയ്, ജൂണ്‍ മാസം വിനാശം വിതക്കുമെന്നും ഇത് പ്രളയം, ഭൂകമ്പം മുതലായവയിലൂടെ ആയിരിക്കുമെന്നും പറയുന്നു.

ഒടുവില്‍ ഇടുക്കി ഡാമിന്‍റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവ കൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്‍റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഈ ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.


ഇതിന്‍റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്‍റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും. ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍, കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.


മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ശക്തിയെക്കുറിച്ച് ഇപ്പോള്‍ പലവിധ ആശങ്കകളാണുള്ളത്. ഡാമിലെ ജലനിരപ്പുയരുന്നത് ഡാമിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെങ്കിലും തമിഴ്‌നാട് അവരുടെ സ്വാധീനശക്തി ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ കവിതയും പരിഭാഷയും കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന മഴകെടുതികളുടെ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയായി. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയുമാണ്. മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചൂടു പിടിക്കുവാനും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും മുന്‍കരുതല്‍ നടപടികള്‍ ഉണ്ടാകാനും ഇത് ഉപകരിക്കുമെന്നാണ് ചിലരെങ്കിലും വിചാരിക്കുന്നത്.


രണ്ട് വര്‍ഷം മുമ്പ് പ്രചരിച്ചതും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നതുമായ വീഡിയോ ചുവടെ. 

Share this News Now:
  • Google+
Like(s): 13790