26 August, 2019 10:37:00 AM


ദമ്പതികള്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി കാറിനുള്ളിൽ




തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍  പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ കുട്ടിയെ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് അമരവിളയിൽ വീട്ടിനുള്ളിൽ ദമ്പതികളെ പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടെത്തുന്നത്. നിലവിളിയും മറ്റു ബഹളങ്ങളും കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. 

സംഭവസ്ഥലത്തുവച്ചു തന്നെ ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ മെഡിക്കൽ കേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശ്രീജിത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ അഞ്ചുവയസുള്ള കുട്ടിയെ വീടിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ സുരക്ഷിതനായ നിലയിൽ കണ്ടെത്തി. ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിൽ കുറച്ചുനാളുകളായി ഇവർ വാടകയ്ക്കു താമസിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K