26 August, 2019 08:56:20 AM


നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി നിമിഷ സജയന്‍റെ ചിത്രം; താരത്തെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് ആരാധകര്‍




തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയന്‍ മലയാളികളുടെ മനസില്‍ നാട്ടിന്‍പുറത്തുകാരി നായികയാണ്. മുംബൈയിലാണ് നിമിഷ ജനിച്ചു വളര്‍ന്നത്. നാം സിനിമകളില്‍ കാണുന്നത് പോലെ അത്ര നാട്ടിന്‍പുറത്തുകാരിയല്ല നിമിഷ. അല്‍പം മോഡേണാണ്.



സിനിമയില്‍ നിമിഷക്ക് ലഭിക്കുന്ന ചിത്രങ്ങളും വേഷങ്ങളുമെല്ലാം നാടന്‍ കഥാപാത്രങ്ങളാണ്. ഫഹദിനും സുരാജിനും ഒപ്പമുള്ള ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വച്ചത്. ഇപ്പോള്‍ ഇതാ, ഇന്‍സ്റ്റാഗ്രാമില്‍ നിമിഷ പങ്കു വച്ച ഒരു ചിത്രമാണ് തരംഗം . ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് മഴ ആസ്വദിക്കുന്ന നിമിഷയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 1142