24 August, 2019 10:53:44 AM


തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീ ആരെന്ന് വെളിപ്പെടുത്തണം - മുല്ലപ്പള്ളി രാമചന്ദ്രന്‍




തിരുവനന്തപുരം: അജ്മാനില്‍ വച്ച് ചെക്കുകേസില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ചൊല്ലിയുണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇതിനൊപ്പം തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീയാരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് എന്തിനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാല്‍ എന്‍ഡിഎ കണ്‍വീനര്‍ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും പ്രബലയായ സ്ത്രീ ആരാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമായാണ് ഇടപെടലെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണ്. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിന് വേണ്ടി വിദേശകാര്യമന്ത്രിയെ സമീപിച്ച മുഖ്യമന്ത്രി കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K