22 August, 2019 07:46:02 PM


അടൂര്‍ കെഎപി ക്യാംപിലെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തൂങ്ങി മരിച്ച നിലയില്‍



പത്തനംതിട്ട: റാന്നിയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തൂങ്ങി മരിച്ച നിലയില്‍. റാന്നി വലിയകുളത്താണ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഹണി രാജി(27)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ കെഎപി ക്യാംപിലെ വനിതാ കോണ്‍സ്റ്റബിളാണ് ഹണി രാജ്.


ഇന്നലെ ഹണി രാജ് നിലക്കലില്‍ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാല്‍ ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ക്ഷീണം കാരണം ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് കിടക്കാന്‍ പോയി. തുടര്‍ന്ന് രാത്രി എട്ടരയോടെയാണ് ഹണി രാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K