22 August, 2019 04:23:39 PM


ഓണ്‍ലൈനിലൂടെ വാങ്ങിയ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്




അമ്പലപ്പുഴ : ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‍റെ കണ്ണിനു പരുക്കേറ്റു. ഇടതു കണ്ണിന് പരുക്കേറ്റ കട്ടപ്പന മുതുകാട്ടില്‍ വിപിന്‍ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. റെയില്‍വേയുടെ കണ്‍സ്ട്രക്‌ഷന്‍ കമ്പനി ജീവനക്കാരനായ വിപിന്‍, തകഴി കുന്നുമ്മയിലെ ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 11നായിരുന്നു അപകടം. കണ്‍പോളകള്‍ക്കും പുരികത്തിനും പരുക്കേറ്റ ഇയാളെ ഒപ്പമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഓണ്‍ലൈനിലൂടെ വാങ്ങിയ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K