21 August, 2019 04:21:42 PM


ഏറ്റുമാനൂര്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയുടെ വീട്ടില്‍ നിന്നും വന്‍ ചീട്ടുകളി സംഘം അറസ്റ്റില്‍

- രാജേഷ് കടുത്തുരുത്തി




കടുത്തുരുത്തി: മുട്ടുചിറയിൽ നിന്നും വൻചിട്ടുകളി സംഘത്തെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 3,09,062 രൂപായും, മൂന്ന് കാറുകളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാറിന്‍റെ മുട്ടുചിറ സിനായി ഗാര്‍ഡനിലുള്ള വീട്ടിൽ നിന്നാണ് 12 പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. ആറു മാസത്തോളമായി ഇവിടെ ചിട്ടുകളിയും മദ്യപാനവും നടന്നു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചീട്ടുകളി സംഘം പിടിയിലായതോടൊപ്പം നടത്തിയ പരിശോധനയില്‍ നിരവധി മദ്യ കുപ്പികളും കണ്ടെടുത്തു. ഏറ്റുമാനൂർ, മാന്നാനം, നീണ്ടൂർ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, വൈക്കം, കാണക്കാരി എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ചീട്ടുകളി സംഘത്തിലുണ്ടായിരുന്നത്. കടുത്തുരുത്തി സി ഐ പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. അതേസമയം, താന്‍ ഈ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് ശ്രീകുമാര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.



Share this News Now:
  • Google+
Like(s): 2325