20 August, 2019 10:49:15 AM


ചന്ദ്രയാന്‍ രണ്ട് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍


Chandrayaan 2


ബംഗളുരു: ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തില്‍ എത്തിച്ചു. ദൗത്യത്തിലെ നിര്‍ണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആര്‍ഒ. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം (പെരിജി) 118 കിലോമീറ്ററും അകന്ന ദൂരം (അപ്പോജി) 18,078 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്.

ആഗസ്റ്റ് 14ന് ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത്തിയ ചന്ദ്രയാന്‍ രണ്ട് ഗതിമാറ്റ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. സോഫ്റ്റ് ലാന്‍ഡിങ്ങ് സെപ്റ്റംബര്‍ 4ന് പുലര്‍ച്ചെ നടക്കും.

വിക്ഷേപണത്തിന്റെ 29-ാം ദിവസമാണ് ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തുന്നത്. ഗ്രഹപ്രവേശത്തിനു മുന്നോടിയായി ചന്ദ്രനെ നാലു തവണ ഭ്രമണം ചെയ്യും.

ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 100 കിലോ മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ ഒരുക്കങ്ങള്‍ തുടങ്ങും. സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡര്‍ പേടകത്തില്‍നിന്നു വേര്‍പെടും. ഏഴിന് വിക്രം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. ചന്ദ്രയാന്‍ 2 ന്റെ പ്രവര്‍ത്തന ക്ഷമത മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്സ് അനുനിമിഷം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K