19 August, 2019 02:12:59 PM


ചങ്ങനാശ്ശേരി തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു



ചങ്ങനാശ്ശേരി: തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ കറുകപ്പള്ളിൽ ഗോപാലകൃഷ്ണന്‍റെ മകൻ അനിൽകുമാർ (48), അമ്പലപ്പുഴ സ്വദേശി കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രിയിൽ തെങ്ങണ ജങ്ഷനു സമീപം നിയന്ത്രണം വിട്ട സൈലോ, മാരുതി സെൻ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും ഫയർേഫാഴ്സും ചേർന്ന് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. കാറുകൾ പൂർണമായും തകർന്നു. 



Share this News Now:
  • Google+
Like(s): 103