17 August, 2019 02:11:52 PM


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സ്വന്തം വീട് നല്‍കാനൊരുങ്ങി അനിലന്‍ നമ്പൂതിരി



കൊല്ലം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് നിരാലംബരായ കുടുംബത്തിന് തന്‍റെ നാലര സെന്‍റ് വസ്തുവും ആധുനിക സൗകര്യങ്ങളോടു കൂടിയ വീടും നല്‍കാന്‍ തയ്യാറായി കൊല്ലം സ്വദേശിയും നിർഭയ ജനജാഗ്രതാസമിതി ഡയറക്ടറുമായ അനിലന്‍ നമ്പൂതിരി. മാനവ സേവ മാധവ സേവ എന്ന ആശയത്തെ മുൻനിർത്തി  തിരുവനന്തപുരം ചിറയിൻകീഴ്  ആനത്തലവട്ടം  വില്ലേജിലെ നാലര സെന്‍റ് വസ്തുവും വീടുമാണ് അനിലന്‍ നമ്പൂതിരി ദാനം ചെയ്യാനൊരുങ്ങുന്നത്.


പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട യഥാർത്ഥ ഒരു അവകാശിയെ തിരയുകയാണ് അനിലൻ നമ്പൂതിരി. ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം അറിയിച്ചു കഴിഞ്ഞു.  നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വരുന്ന ആളായ ഇദ്ദേഹം കഴിഞ്ഞ പ്രളയ കാലത്തും നിരവധി ദുരിതാശ്വാസക്യാമ്പുകളിൽ മാസങ്ങളോളം ആവശ്യ സാധനങ്ങളും ആഹാരവും എത്തിച്ചിരുന്നു. 8848894277, 9656912541 എന്നീ നമ്പരുകളില്‍ ഇദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K