16 August, 2019 03:02:50 PM


തലയോലപ്പറമ്പില്‍ യുവതി വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ചു



തലയോലപ്പറമ്പ്: വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് യുവതി മരിച്ചു. മറവൻതുരുത്ത് ഇടവട്ടം വാളോർ മംഗലം പാലത്തിന് സമീപം അശ്വതി ഭവനിൽ സുഗുണന്‍റെ മകൾ അശ്വതി (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. പ്രളയത്തിൽ വെള്ളം നിറഞ്ഞ് കിടന്ന പുരയിടത്തിലൂടെ ബക്കറ്റിൽ തുണിയുമായി അലക്കുന്നതിനും മറ്റുമായി പോകുന്നതിനിടെ യുവതി ആഴമേറിയ കുഴിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.


ബന്ധുക്കളും അയൽവാസികളും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് എസ് ഐ ടി.കെ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് മേൽനടപടി സ്വീകരിച്ചു. അമ്മ- കുമാരി, സഹോദരി - ആതിര (നേഴ്സിംഗ് വിദ്യാർത്ഥിനി ). സംസ്ക്കാരം നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K