16 August, 2019 12:49:40 PM


പ്രളയബാധിത മേഖലയിൽ സഹായമെത്തിച്ച് മടങ്ങിയ മിനി ലോറി ടാങ്കറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്



ആലപ്പുഴ: മലപ്പുറത്തെ പ്രളയബാധിത മേഖലയിൽ സഹായമെത്തിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനി ലോറി ടാങ്കറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം തിരുമല ആർ.ആർ നിവാസിൽ രാജീവ് (33), വേട്ടമുക്ക് അഖിൽ നിവാസിൽ അഖിൽ (25), വട്ടിയൂർക്കാവ് ശരത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K