16 August, 2019 09:01:20 AM


പ്രശസ്ത ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു



മുംബൈ: പ്രശസ്ത ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചികിത്സയില്‍ കഴിയവെ അസുഖം കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രാജ കാക എന്ന ചിത്രത്തിലൂടെ 1974ലാണ് വിദ്യ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്റ്റോറി, ജോഷ്, എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു.

കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. മകള്‍ ജാന്‍വി.



Share this News Now:
  • Google+
Like(s): 62