15 August, 2019 08:34:48 PM


മഹാത്മാവിന്‍റെ സ്മരണയില്‍ മാന്നാനം കെ.ഇ. സ്‌കൂളില്‍ ഗാന്ധി സ്മൃതി അനാച്ഛാദനം ചെയ്തു



കോട്ടയം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ഭാരതം ആഘോഷിക്കുമ്പോള്‍ അഹിംസയുടെയും, സത്യത്തിന്‍റെയും, സമാധാനത്തിന്‍റെയുമായ ഒരു ഗാന്ധിയന്‍ ജീവിതക്രമം ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ഒരു പ്രചോദനമാകണം എന്ന ലക്ഷ്യത്തോടുകൂടി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍മ്മിച്ച ഗാന്ധി സ്മൃതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ. അനാച്ഛാദനം ചെയ്തു. ഭാരതത്തിന്‍റെ 73-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.


ചടങ്ങില്‍ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. മാന്നാനം ജനസഭ ജനപ്രിയ ഫുഡ് പ്രൊഡക്ട്‌സിന്‍റെ വിപണനോദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും ആദ്യവില്‍പ്പന മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റും നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഗാന്ധി സ്മൃതി രൂപകല്‍പ്പന ചെയ്ത ശില്‍പ്പി തോമസ് ജോസഫിനെ ആദരിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. മഹാത്മാവിനെ അനുസ്മരിച്ചുകൊണ്ട് സന്ദേശം നല്‍കി. ഗാന്ധിജിയുടെ ജിവിതം ആസ്പദമാക്കി കെ.ഇ. സ്‌കൂള്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ  നിര്‍മ്മാണോദ്ഘാടനം മുന്‍ എം.എല്‍.എ. വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സൗമ്യ വാസുദേവന്‍, അച്ചാമ്മ ജോര്‍ജ്ജ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി, കുട്ടപ്പന്‍ മാസ്റ്റര്‍, പി.കെ. ജയപ്രകാശ്, അഡ്വ.ജെയ്‌സണ്‍, റ്റി.എല്‍. ജോസ് തെക്കേക്കര, പി.ടി.എ. പ്രസിഡന്റ് ജോമി മാത്യു, മാന്നാനം ജനസഭ ചെയര്‍മാന്‍ സലീം ഗോപാല്‍, ജനപ്രിയ സ്വയം സഹായ സംഘം സെക്രട്ടറി സ്റ്റാന്‍സണ്‍ വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K