14 August, 2019 01:36:16 PM


ഓവര്‍ടേക്കിംഗിനിടെ കാര്‍ മലക്കം മറിഞ്ഞ് പെട്രോള്‍ പമ്പിലേക്ക്; കുറവിലങ്ങാട് ഒഴിവായത് വന്‍ദുരന്തം (VIDEO)



കുറവിലങ്ങാട്: ഓവര്‍ടേക്കിംഗിനിടെ കാര്‍ മലക്കം മറിഞ്ഞ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി. എം.സി.റോഡില്‍ കുറവിലങ്ങാട് കാളികാവില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. പെട്രോള്‍ പമ്പിലെ ഡിവൈഡറില്‍ തട്ടി വീണ്ടും മലക്കം മറിഞ്ഞ കാര്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലേറിയില്‍ ഇടിച്ചു. ഇതിനിടെ കാര്‍ മറികടന്നപ്പോള്‍ ഇതേ ദിശയില്‍ നിന്നും വന്ന ജീപ്പ്  ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിച്ചു. രണ്ട് വാഹനങ്ങളും കറങ്ങി തിരിഞ്ഞ് റോഡിന്‍റെ വശങ്ങളിലേക്ക് നീങ്ങി.


രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ഓവര്‍ടേക്ക് ചെയ്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂര്‍  പുതുക്കാട് സ്വദേശികളായ സുജി ത് (25), ദിനേശ് (26) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയുെം കുറവിലങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോയ കാറാണ് മറ്റ് വാഹനങ്ങളെ മറികടന്നെത്തി അപകടത്തില്‍പെട്ടത്. സമയത്ത് ചെറിയ തോതില്‍ മഴയും ഉണ്ടായിരുന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K