12 August, 2019 11:05:44 AM


ഏറ്റുമാനൂരില്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് എഞ്ചിനീയര്‍ സ്വന്തം സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍



ഏറ്റുമാനൂര്‍: കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ ഏറ്റുമാനൂര്‍ ടൗണിലെ സ്വന്തം സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് സമീപം സേഫ്മോഡ് സിസ്റ്റംസ് ആന്‍റ് സര്‍വ്വീസസ് എന്ന സ്ഥാപനം നടത്തുന്ന അമല്‍നാഥ് (30) ആണ് മരിച്ചത്. പേരൂര്‍ കണക്കാഞ്ചേരില്‍ ജനീവിന്‍റെയും ജയശ്രീയുടെയും മകനാണ്. 


ഞായറാഴ്ച രാത്രിയായിട്ടും അമല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. അവസാനം തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ സ്ഥാപനത്തിലെത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Google+
Like(s): 6580