11 August, 2019 10:32:53 AM


തൃശൂര്‍ ജില്ലാ ആശുപത്രിക്കു സമീപം നൂറ്റിയമ്പതു വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു



തൃശൂർ: ജില്ലാ ആശുപത്രിക്കു സമീപം നൂറ്റിയമ്പതു വർഷം പഴക്കമുള്ള കെട്ടിടം ഭാഗികമായി തകർന്നുവീണു. ആളപായമില്ല. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ഇവിടേക്കുള്ള റോഡ് പൊലീസ് സീൽ ചെയ്തു.


സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ മഴ കുറവാണ്. കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ രണ്ട് പേർ ജില്ലയില്‍ മരിച്ചു. കെഎസ്ഇബി എൻജിനീയർ കെ. ബൈജു, കാരിക്കുറ്റി രാമകൃഷ്ണൻ എന്നിവരാണു മരിച്ചത്. തൃശൂരിൽ വൻതോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 47