10 August, 2019 08:15:01 PM


മഴ തുടരുന്നു; ആഗസ്റ്റ് 10 മുതൽ 14 വരെ തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ


തിരുവനന്തപുരം: ആഗസ്റ്റ് 10 ന്  എറണാകുളം, ഇടുക്കി,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  എന്നീ ജില്ലകളിലും
ആഗസ്റ്റ് 11ന്   വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചു. 

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 mmൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

ആഗസ്റ്റ്  10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നീ  ജില്ലകളിലും ആഗസ്റ്റ്  11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  എന്നീ ജില്ലകളിലും ആഗസ്റ്റ് 12ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ,  വയനാട് , കണ്ണൂർ , കാസർഗോഡ്  എന്നീ ജില്ലകളിലും, 
ആഗസ്റ്റ് 13ന്   ഇടുക്കി, മലപ്പുറം, വയനാട്   എന്നീ ജില്ലകളിലും,
ആഗസ്റ്റ് 14ന്   ഇടുക്കി, മലപ്പുറം, വയനാട്   എന്നീ ജില്ലകളിലും,
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്  'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ആഗസ്റ്റ്  13   ന് എറണാകുളം , കോഴിക്കോട് എന്നി ജില്ലകളിലും
ആഗസ്റ്റ്  14   ന് എറണാകുളം , കോഴിക്കോട് എന്നി ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K