09 August, 2019 10:50:58 AM


തിരുവനന്തപുരം പാലോട് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്



തിരുവനന്തപുരം: പാലോട് കരിമങ്കോട്ടു തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്  കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 2 പേരുടെ പരുക്ക് ഗുരുതരമാണ്. 


ഗുരുതരമായി പരിക്കേറ്റ സീന (42) പാലോട് , സുധ (53) നെടുമങ്ങാട്, വിമലൻ (47) പാലോട്, ഷാജി (35) മടത്തറ, ഷാജഹാൻ (42) കലയപുരം, രജിൻ (23) കൊല്ലായിൽ, റീന (19) വലിയ വയൽ, മനു (17) പാലോട്, വിജയകുമാരി (47) വട്ടക്കരിക്കകം, നവാസ് (41) വെൺകൊല്ല, ഹനൂബിൻ (65) വെൺകൊല്ല എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് ചിലരെ സ്വകാര്യ ആശുപത്രികളിലും പ്രവേഷിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K