08 August, 2019 08:03:02 AM


കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വെട്ടിലായി വിദ്യാര്‍ത്ഥികള്‍



കോട്ടയം: ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ പലരും സ്കൂളിലേക്ക് പുറപ്പെട്ട ശേഷമാണ് അവധി പ്രഖ്യാപനം വന്നത്. കുട്ടികളെ സ്കൂളില്‍ വിട്ടശേഷം ഓഫീസിലേക്ക് തിരിച്ച രക്ഷാകര്‍ത്താക്കളും വൈകിയെത്തിയ അവധിപ്രഖ്യാപനത്തില്‍ കുഴങ്ങി. കുട്ടികളെയും കയറ്റി പകുതി ദൂരമെത്തിയ സ്കൂള്‍ ബസുകള്‍ പലതും തിരികെ വിട്ടു. ചിലരാകട്ടെ സ്കൂളില്‍ എത്തിച്ച ശേഷം രക്ഷാകര്‍ത്താക്കളെ വിളിച്ച് വരുത്തി കുട്ടികളെ കൂടെ പറഞ്ഞു വിടുകയായിരുന്നു.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K