07 August, 2019 08:55:33 PM
ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴി ട്രയിന്‍ ഗതാഗതം നിലച്ചു; ട്രയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു

ചേര്‍ത്തല: മാരാരികുളത്തിനും ചേര്‍ത്തലക്കും ഇടക്ക് ട്രാക്കില്‍ മരം വീണു ആലപ്പുഴ ഭാഗത്തേക്കും എറണാകുളം ഭാഗത്തേയ്ക്കും ഉളള ഗതാഗതം തടസപ്പെട്ടു. ചേര്‍ത്തലക്കും വയലാറിനും ഇടക്കും മരം വീണിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മരം വെട്ടി മാറ്റിയെങ്കിലും വൈദ്യുതി ലൈന്‍ പുനസ്ഥാപിയ്ക്കാന്‍ രണ്ടുമണിക്കൂറെങ്കിലും വേണ്ടി വന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനശതാബ്ദി, കൊച്ചുവേളി – ബാംഗ്‌ളൂര്‍ എക്‌സ്പ്രസ്സ് കോട്ടയം വഴി തിരിച്ച് വിടും.




