06 August, 2019 02:02:51 PM


റാന്നിയിലെ ഹോട്ടലില്‍ ഭക്ഷണം ചൂടാക്കി നൽകണമെന്ന് പറഞ്ഞ യുവാവിന് ക്രൂര മര്‍ദ്ദനം



പത്തനംതിട്ട: ഭക്ഷണം ചൂടാക്കി നൽകണമെന്ന് പറഞ്ഞ യുവാവിന് നേരെ ആക്രമണം. റാന്നി ബ്ലോക്ക് പടിക്കലിലെ റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയ വിമുക്തഭടനായ യുവാവിനാണ് ഹോട്ടൽ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഭക്ഷണം ചൂടാക്കി നൽകണം എന്ന് പറഞ്ഞതാണത്രേ കാരണം. ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K