06 August, 2019 12:47:56 PM


ശ്രീറാമിനെ ചതിച്ചത് 9 അംഗ സംഘം; ജാമ്യമില്ലാ വകുപ്പ് ആസൂത്രിതമെന്നും മാധ്യമപ്രവര്‍ത്തകന്‍ വി.എസ്.പ്രദീപ്




തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമിനെ ചതിച്ചത് 9 അംഗ സംഘമെന്ന വെളിപ്പെടുത്തലുമായി മുന്‍ മംഗളം ടെലിവിഷന്‍ ന്യൂസ് എഡിറ്റര്‍ എസ്.വി.പ്രദീപ് രംഗത്ത്. ജാമ്യമില്ലാ വകുപ്പ് ആസൂത്രിതമായ ഈ ചതിക്ക് പിന്നിൽ സിപിഎം അനുഭാവികൾ ആണെന്നും ആസൂത്രണം നടന്നത് തലസ്ഥാനത്തെന്നുമാണെന്ന് പ്രദീപ് വെളിപ്പെടുത്തിയത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ. സംഘത്തിൽ സിപിഎം അനുഭാവ പത്രവർത്തകരും സിപിഎം അനുഭാവ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അഭിഭാഷകരുമാണെന്ന് പ്രദീപ് ആരോപിക്കുന്നു. ഇതേ സംഭവത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും പ്രദീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചിരുന്നു.

പ്രദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം...




"ശ്രീറാം വെങ്കിട്ടരാമിനെ ചതിച്ചത് 9 അംഗ സംഘം. ജാമ്യമില്ലാ വകുപ്പ് ആസൂത്രിതം. ചതിക്ക് പിന്നിൽ സിപിഎം അനുഭാവികൾ. ആസൂത്രണം നടന്നത് തലസ്ഥാനത്ത്. സംഘത്തിൽ സിപിഎം അനുഭാവ പത്രവർത്തകർ സിപിഎം അനുഭാവ AILU അഭിഭാഷകർ ഉൾപ്പെട്ട ടീം. രണ്ട് ജില്ലാ തല സിപിഎം നേതാക്കളുടെ ഇടപെടലും സൂചന. 

പ്രാഥമിക വിവരം അനുസരിച്ച് CPM പത്രപ്രവർത്തകർ 4 പേർ; CPM അനുഭാവ 3 AILU അഭിഭാഷകർ; 2 സിപിഎം നേതാക്കൾ. ശ്രീറാം വെങ്കിട്ടരാമന് എതിരെ നരഹത്യ 304 IPC ചുമത്തിച്ചത് ഈ ടീമിന്റെ ആസൂത്രണവും നിർദ്ദേശവും സമ്മർദ്ദവും.. ശ്രീറാം വെങ്കിട്ടരാമനെ ലഹരി ആഭാസനാക്കി പ്രചാരണം കൊഴിപ്പിച്ചത് ഈ ടീമിലെ പത്രപ്രവർത്തകർ. അഭിഭാഷകരുടെ ഇടപെടലിനായി സമ്മർദ്ദം ചെലുത്തിയത് 4 CPM അനുഭാവ പത്രപ്രവർത്തകർ. CPM  അനുഭാവ AILU അഭിഭാഷകർ ഇടപ്പെട്ടത് മനസ്സില്ലാമനസ്സോടെ സൗഹൃദ തലത്തിലെ സമ്മർദ്ദത്തെതുടർന്ന്. ശ്രീറാം വെങ്കിട്ടരാമനെതിരായ നീക്കങ്ങൾ തലങ്ങും വിലങ്ങും ശക്തമായത് ഈ ടീം കാര്യങ്ങൾ നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം.

ഈ കേസിലെ സാക്ഷികളായിട്ടുള്ള അവതാരങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചാൽ പുതിയ കേസുകൾക്ക് തുടക്കമാകും. ഇവന്മാരെ മാത്രം പൊക്കിയെടുത്ത് വിശദമായി അന്വേഷിച്ചാൽ മതി...."

പ്രദീപിന്‍റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആദ്യ വെളിപ്പെടുത്തലിന്‍റെ വീഡിയോ സഹിതമാണ്. എഫ്ഐആറില്‍ അട്ടിമറിയെന്നും കാറപകടം കണ്ടെന്നു പറയുന്ന ദൃക്സാക്ഷികളില്‍ സംശയം ഉയര്‍ത്തികൊണ്ടുമായിരുന്നു വളരെ ചര്‍ച്ചയായ ഈ പോസ്റ്റ്. ഇതോടൊപ്പമുള്ള വീഡിയോകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രിയ സുഹൃത്ത് കെ മുഹമ്മദ് ബഷീറിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് സത്യം ജയിക്കട്ടെ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ...



"ശ്രീറാം വെങ്കിട്ടരാമൻ കാറപകടത്തിൽ കൃത്യം കണ്ടവർ ആരും ഇല്ല. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഞെട്ടിക്കുന്ന ആദ്യ വെളിപ്പെടുത്തൽ പുറത്ത്. FIR ൽ അട്ടിമറി. ദുരൂഹത വർദ്ധിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കൂ...

1. ശ്രീറാം വെങ്കിട്ടരാമൻ കാറപകടത്തിൽ കൃത്യസമയം കൃത്യം കണ്ടവർ ആരും ഇല്ല. വന്നുകൂടിയവർ മാത്രം. സംഭവം ആധികാരികമായി കണ്ടവർ ആരും ഇല്ല. ആരാണ് വാഹനം ഓടിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ കൂടി നിന്നവരോട് അന്വേഷിക്കുന്നു. അപകടം കണ്ടില്ല ആരെന്ന് അറിയില്ല എന്നാണ് കൃത്യസ്ഥലത്ത് ഉണ്ടായിരുന്നവർ ആദ്യമൊക്കെ പോലീസിനോട് പറഞ്ഞത്.

Q. പിന്നെ എങ്ങനെ വേറെ സാക്ഷികൾ വന്നു? ആരാണ് സാക്ഷികൾ? ശ്രീറാം വെങ്കിട്ടരാമൻ ആണ് അപകടത്തിൽ പെട്ടതെന്ന് അറിഞ്ഞെത്തിയ സാക്ഷികളുടെ രാഷ്ട്രീയം എന്ത്? ശ്രീറാം വെങ്കിട്ടരാമൻ ആണ് വാഹനം ഓടിച്ചതെന്ന് മൊഴി എങ്ങനെ വന്നു?

2. വാഹനം ഓടിച്ചത് വഫ ഫിറോസ് എന്ന സ്ത്രീ എന്ന് കൃത്യം നടന്ന ഉടൻ സ്ഥലത്ത് വച്ച് വഫ ഫിറോസ് അന്വേഷണ ഉദ്യോഗസ്ഥനോട് പറയുന്നു. 

Q. മറ്റാരും അപകടസ്ഥലത്ത് വച്ച് ആ സമയം മറിച്ച് പറയാതിരിക്കെ നിയമപരമായി FIR (first information report is FIR) അങ്ങനെ അല്ലേ രേഖപ്പെടുത്തേണ്ടത്? കൃത്യസമയം കൃത്യം കണ്ട സാക്ഷികൾ പറയാതെ സംഭവസ്ഥലത്തുള്ളവർ ആദ്യം പറയാതെ പിന്നീട് വന്നവർ പറഞ്ഞതനുസരിച്ച് ശ്രീറാം വെങ്കിട്ടരാമനെ FIR ൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് എങ്ങനെ പ്രതി ആക്കും? അങ്ങനെ പ്രതി ചേർക്കുന്നത് സ്വാഭാവിക നീതി ആണോ?

3. ശ്രീറാം വെങ്കിട്ടരാമൻ ആംബുലൻസ് വിളിച്ചുവരുത്തുന്നു പോലീസിനെ വിവരം അറിയിക്കുന്നു അപകടത്തിൽ പെട്ട ആളിന് ഫസ്റ്റ് എയ്ഡ് കൊടുക്കുന്നു ആശുപത്രിയിൽ എത്തിക്കാൻ എല്ലാം ചെയ്യുന്നു ശേഷം അന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം പോലീസ് സ്റ്റേഷനിൽ പോകുന്നു. തനിക്ക് പരിക്ക് ഉണ്ടെന്നും ചികിത്സ വേണമെന്നും പറയുന്നു. പോലീസ് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. നോക്കൂ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് തുടങ്ങിയ സർക്കാർ ആശുപത്രിയിൽ ആണ് എത്തിക്കുന്നത്.

Q. മദ്യപിച്ച് ലെക്ക്കെട്ട് സ്വബോധം ഇല്ലാതെ പരിസരബോധം ഇല്ലാതെ കാല് നിലത്ത് ഉറയ്ക്കാതെ കുഴഞ്ഞ് കുഴഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് ഇതൊക്കെ എങ്ങനെ സാധിക്കും?? 
**അന്വേഷണ ഉദ്യോഗസ്ഥൻ ഇവിടെ പറയുന്നതാണ് ആദ്യ വിവരങ്ങൾ. അപകടം നടന്ന പുലർച്ചെ 12.55 ന് ഉളള വിവരങ്ങൾ. ആ വിവരങ്ങൾ ആണ് യഥാർത്ഥ FIR ൽ വേണ്ടിയിരുന്നത്. കാരണം FIR രേഖപ്പെടുത്തേണ്ടത് ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.

Q. അപകടം നടന്ന പുലർച്ചെ 12.55 ന് ഉള്ള വിവരങ്ങൾ പിന്നീട് മാറിമറിഞ്ഞത് എങ്ങനെ? സൂര്യൻ ഉദിച്ച ശേഷം പുതിയ വെളിപ്പെടുത്തൽ ഉണ്ടായത് എങ്ങനെ ?? 

സാക്ഷികൾ മൊഴികൾ നിറംപിടിപ്പിക്കുന്ന കഥകൾ.. പിന്നീട് ഉണ്ടായതെല്ലാം തീർത്തും ദൂരൂഹം..ദുരൂഹത എന്തുകൊണ്ട്??

പ്രണാമം എന്റെ പ്രിയ സുഹൃത്ത് കെ മുഹമ്മദ് ബഷീറിന്. അവനും അവന്റെ കുടുംബത്തിനും നീതി കിട്ടണം. സത്യം ജയിക്കട്ടെ..."

#SriramVenkittaraman #WafaFiroz



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K