03 August, 2019 12:44:23 PM


ഏറ്റുമാനൂരിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറി ഇടിച്ച് മുൻ സൈനികൻ മരിച്ചു




ഏറ്റുമാനൂര്‍: എം.സി.റോഡിൽ മഹാദേവ ക്ഷേത്രത്തിനു സമീപം ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ നീണ്ടൂർ വടക്കേടത്ത് സോമൻ (67) ആണ് മരിച്ചത്. ഭാര്യ ശാന്തമ്മ (54) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ശനിയാഴ്ച രാവിലെ ആറരയ്ക്കായിരിന്നു അപകടം. ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മാരിയമ്മന്‍ കോവില്‍ റോഡില്‍ നിന്ന് എം.സി റോഡിലൂടെ ക്ഷേത്രം റോഡിലേയ്ക്ക് തിരിയും വഴി തവളക്കുഴിയിൽ നിന്നും വരുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിടിക്കുകയായിരുന്നു.


സ്കൂട്ടറിൽ നിന്നും തെറിച്ച് റോഡിൽ തലയിടിച്ച് വീണ സോമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാന്തമ്മയുടെ കാലുകൾ ഒടിഞ്ഞു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു. മക്കൾ: വിഷ്ണു, വിജയലക്ഷ്മി. മരുമകൻ: സുധീഷ് (പാലക്കാട്). സംസ്കാരം പിന്നിട്.



Share this News Now:
  • Google+
Like(s): 408