02 August, 2019 09:28:09 PM


മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു; നടപടി സില്‍വറിന്‍റെ അംശം കൂടുതലായതിനാല്‍



തിരുവനന്തപുരം: മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. 


അനുവദിച്ചതിലും കൂടുതൽ സിൽവറിന്‍റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉത്പാദിപ്പിക്കുന്ന Mc Dowell's No.1 Packaged Drinking Water നിരോധിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അറിയിപ്പ്. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടില്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചു.  സന്ദേശം എല്ലാവരിലേക്കും എത്തിക്കുക - എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. 



കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച്‌ എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K