27 July, 2019 09:42:34 PM


കൊല്ലം ചിതറയിൽ ഗൃഹനാഥനെ കിണറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 



കടയ്ക്കല്‍ : ചിതറ പുതുശ്ശേരി കുശവൂരില്‍ ഗൃഹനാഥനെ കിണറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഗോപി ചെട്ടിയാര്‍ (56) നെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ കിണറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഗോപിചെട്ടിയാര്‍ കുടുംബ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യക്ക്  ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.


അസുഖ ബാധിതനായ ഗോപി ചെട്ടിയാര്‍ ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.  കഴിഞ്ഞ ദിവസം വീട്ടുകാരില്ലാത്ത സമയത്താണ് ഗോപി ചെട്ടിയാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ജീവനൊടുക്കിയത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തു. ഭാര്യ: സുശീല. മകന്‍: രതീഷ്. കടയ്ക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K