26 July, 2019 07:46:27 AM


നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഓടിയ 25 ടിപ്പറുകൾ കൊല്ലത്ത് പോലീസ് പിടികൂടി




കൊട്ടാരക്കര: നിയന്ത്രണങ്ങൾ പാലിക്കാതെ ഓടിയ 25 ടിപ്പറുകൾ പോലീസ് പിടികൂടി. ഓടിക്കേണ്ട സമയക്രമങ്ങളും, നിയമങ്ങളും ലംഘിച്ച ടിപ്പർ ലോറികളാണ് കൊല്ലം റൂറൽ പോലീസ് പിടികൂടിയത്. രാവിലെ 8:30 മുതൽ 10:00 മണിവരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമുള്ള സ്കൂൾ സമയങ്ങളിൽ ടിപ്പറുകളുടെ ഓട്ടത്തിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിരുന്നു. ഇത് ലംഘിച്ച് നിലത്തിറങ്ങിയ ടിപ്പറുകളാണ് പോലീസ് പിടിച്ചെടുത്തത്. 

കൊല്ലം റൂറൽ പോലീസ് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 കേസുകൾ രജിസ്റ്റർ ചെയ്തത്. ടിപ്പറുകളുടെ നിയമ ലംഘനത്തിനെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 129