25 July, 2019 07:21:53 PM


കോട്ടയം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അധ്യാപകര്‍ (ഇംഗ്ലീഷ്), സ്വീപ്പര്‍ തസ്തികകളില്‍ നിയമനം



പാമ്പാടി: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കോട്ടയം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്) ലാംഗ്വേജ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ (ഇംഗ്ലീഷ്)യും മൂന്ന് സ്വീപ്പര്‍മാരെയും ആവശ്യമുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ - 0481 2506153, 0481 2507763 

ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദമാണ് ഗസ്റ്റ് അധ്യാപകരുടെ യോഗ്യത. നെറ്റ്/പിഎച്ച്ഡി ഉളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് ഉച്ചയ്ക്ക് 12ന് ഇലക്ട്രിക്കല്‍ വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം.  

സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. 2019  ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ദിവസവേതനം 645 രൂപ. പരമാവധി 17420 രൂപ. യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 30ന് രാവിലെ  10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ഹാജരാകണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K