19 July, 2019 09:00:17 PM


ബസിന് പിന്നില്‍ ലോറിയിടിച്ച് 20 പേര്‍ക്ക് പരിക്ക്: അപകടം പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറയില്‍




പാലാ: സ്റ്റോപ്പില് ആളിറക്കി കൊണ്ടിരുന്ന സ്വകാര്യ ബസിന് പിന്നില് ചരക്ക് ലോറിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പാലാ - ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറ ദീപ്തിക്ക് സമീപം വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം. ബസിന്‍റെ പിന്ഭാഗത്തെ യാത്രക്കാര്‍ക്കാണ് സാരമായ പരിക്കേറ്റത്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കുന്നോന്നി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്‍റ് ജോസഫ് ബസിലാണ് ലോറിയിടിച്ചത്.


യാത്രക്കാരെ ഇറക്കിയ ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പേഴാണ് ലോറി ബസിലിടിച്ചത്. വിദ്യാര്‍ത്ഥികളായിരുന്നു ബസിലെ യാത്രക്കാരില്‍ അധികവും. ഇടിയുടെ ആഘാതത്തില്‍ ലോറിയും ബസും റോഡിന്‍റെ ഇരുവശങ്ങളിലേക്കും തെന്നി മാറി. റൂട്ടില് ഗതാഗതവും ഏറെ നേരം മുടങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറിയും ബസും റോഡരുകിലേക്ക് മാറ്റിയത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K