11 July, 2019 11:47:11 AM


കൊച്ചി നെട്ടൂരിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയിൽ; 4 സുഹൃത്തുക്കൾ കസ്റ്റഡിയിൽ



കൊച്ചി: യുവാവിന്‍റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്‍ജുന്‍ (20) ആണ് കൊലപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.  സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് നെട്ടൂര്‍ ആള്‍ താമസമില്ലാത്ത ഈ പ്രദേശത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി കൊടുത്തത്. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്‍ജുന്‍. അതേസമയം അര്‍ജുനെ കാണാനില്ലെന്ന പരാതി പോലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.  മൃതദേഹം ഇന്നുച്ചയോടെ പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.



Share this News Now:
  • Google+
Like(s): 175