10 July, 2019 04:04:45 PM


കൊട്ടാരക്കര ഓടനാവട്ടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം

കൊട്ടാരക്കര: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടമുണ്ടായ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇക്കഴിഞ്ഞ ജൂൺ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K