06 July, 2019 09:12:20 PM


കര്‍ണാടക: എംഎല്‍എമാരെ ഗോവയിലേക്ക് മാറ്റി ബിജെപി; സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്




ബംഗളുരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കഠിന പരിശ്രമവുമായി കോണ്‍ഗ്രസ്. ജലസേചന മന്ത്രി ഡി.കെ ശിവകുമാറും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. വേണുഗോപാല്‍ ബംഗളുരുവില്‍ എത്തി. നേരത്തെ രാജിവച്ച രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇതുവരെ 14 ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവച്ചിട്ടുണ്ട്.


എം.എല്‍.എമാര്‍ രാജിക്കത്ത് കൈമാറാന്‍ സ്പീക്കറുടെ ഓഫീസില്‍ എത്തിയിരുന്നെങ്കിലും സ്പീക്കര്‍ രമേഷ് കുമാര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇനി രണ്ട് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച മാത്രമേ അദ്ദേഹം ഓഫീസില്‍ എത്തു. രണ്ട് ദിവസം കൊണ്ട് എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എം.എല്‍.എമാര്‍ രാജിവച്ചതോടെ കര്‍ണാടക നിയമസഭയില്‍ ഭരണകക്ഷിയുടെ അംഗസംഖ്യ 105 ആയി ചുരുങ്ങി.


അതേസമയം കര്‍ണാടകയിലെ പ്രതിസന്ധിക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. അതിനിടെ രാജിവച്ച എം.എല്‍.എമാരെ ബി.ജെ.പി പിന്തുണയോടെ ഗോവയിലേക്ക് മാറ്റി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K