01 July, 2019 10:48:16 PM


തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘർഷം




തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരും തമ്മിൽ സംഘർഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായതോടെ എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.


ഇതേ തുടർന്ന് എല്ലാ ക്യാമ്പസിലും പോലീസ് കനത്ത സുരക്ഷാ ഏർപ്പാടാക്കി. ക്യാമ്പസുകളിലേക്ക് ഫ്രറ്റേണിറ്റി ജാഥ നടത്തിയെക്കുമെന്നതിനാലാണ് സുരക്ഷ ഏർപ്പാടാക്കിയത്. സംഘർഷത്തിൽ ഒരു ഫ്രറ്റേണിറ്റി പ്രവർത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക്​ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം, കലാജാഥയുമായി തൽക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K