01 July, 2019 11:13:43 AM


ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു



കൊല്ലം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം.


പുലര്‍ച്ചെ രണ്ടു മണിയോടെ പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കിയാണ് അനന്തു അകത്തു കിടന്നത്. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും അനന്തു രക്ഷപ്പെട്ടിരുന്നു.


പെണ്‍കുട്ടിയെ നേരത്തെ മുതല്‍ അനന്തു ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചതോടെ ഇയാള്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K