30 June, 2019 09:40:57 PM


കൊച്ചി മുൻ മേയർ കെ കെ സോമസുന്ദരപ്പണിക്കർ അന്തരിച്ചു



കൊച്ചി: കൊച്ചി മുൻ മേയർ കെ കെ സോമസുന്ദരപ്പണിക്കർ (82) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1992-93, 1995-2000 എന്നീ വർഷങ്ങളിൽ കൊച്ചി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം കൊച്ചി മേയറായിരുന്ന ആളാണ് കെ കെ സോമസുന്ദരപ്പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടപ്പള്ളിയിലെ ശ്മശാനത്തിൽ നടക്കും. 



Share this News Now:
  • Google+
Like(s): 74