Breaking News
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി ... തൃശൂരില്‍ ഉച്ചയ്ക്കു ശേഷം അവധി... തെള്ളകത്ത് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എരുമേലി സ്വദേശിനി വീട്ടമ്മ കാറിടിച്ച് മരിച്ചു... കുന്നംകുളം പാറേംപാടത്ത് സ്വകാര്യബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്... ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി യുവാവ് മരിച്ചു... വിവരാവകാശ കമ്മീഷന്‍റെ ഹിയറിങ്ങിൽ ഹാജരാകാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി... മാധ്യമം ഈരാറ്റുപേട്ട ലേഖകന്‍ അബ്ദുള്‍ കരിം ബൈക്കപകടത്തില്‍ മരിച്ചു... മദ്യലഹരിയില്‍ സൃഹൃത്ത് റോഡിലേയ്ക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു...

29 June, 2019 10:27:26 AM


വിദ്യാര്‍ത്ഥികള്‍ വിവരം കൈമാറി; സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വിറ്റ രണ്ട് പേര്‍ പിടിയില്‍



തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. സ്കൂൾ പരിസരങ്ങളിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ തുടച്ച് നീക്കുന്നതിനായി വിദ്യാർത്ഥികളുമായി ചേർന്ന് കല്ലമ്പലം പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ സ്റ്റുഡൻസ് സേഫ് പദ്ധതിയുടെ ഭാഗമായാണ് നടപടി. റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി, 50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്,  ബീഡി എന്നിവ പിടിച്ചെടുത്തു. പറക്കുളം ജിഎച്ച്എസ്എസിന് സമീപം കട നടത്തിവന്ന അഖിൽ (23), ചിറ്റായിക്കോട് സ്വദേശിയായ ബാബു (60) എന്നിവരെയാണ് വിദ്യാർത്ഥികൾ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. 


സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ വി സി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു. നാവായിക്കുളം യതുക്കാട് സ്വദേശി വിപിൻ, മണമ്പൂർ സ്വദേശിയായ സുബി, കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെയാണ് ബൈക്കുകൾ സഹിതം പിടികൂടിയത്. 



Share this News Now:
  • Google+
Like(s): 169