28 June, 2019 04:28:26 PM


മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു



മലപ്പുറം: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കോഡൂർ വലിയാട് സ്വദേശി അഷ്റഫ് എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വലിയാട് സ്വദേശി സാദിഖിന് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K