23 June, 2019 02:14:38 PM


ലോഡ്ജിലെ കുളിമുറിയിൽ പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം; ജീവനക്കാരൻ പിടിയിൽ



കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ കുളിമുറിയിൽ നിന്നും താമസക്കാരിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ്  അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.


വടകര ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടലില്‍ പെണ്‍കുട്ടിയും കുടുംബവും ഇന്നലെ രാത്രി മുറിയെടുത്തിരുന്നു. പുലര്‍ച്ചെ പെണ്‍കുട്ടി കുളിയ്ക്കാനായി ബാത്ത് റൂമില്‍ കയറിയപ്പോഴാണ് ജനാലയിലൂടെ ഒരാള്‍ മൊബൈല്‍ വഴി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലോഡ്ജിലെ ജീവനക്കാരന്‍ തന്നെയാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് പോലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Google+
Like(s): 264