19 June, 2019 08:04:34 PM


ചാലക്കുടി - അഷ്ടമിച്ചിറ റൂട്ടിൽ കാരൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരിക്ക്



ചാലക്കുടി: അഷ്ടമിച്ചിറ റൂട്ടിൽ കാരൂർ സ്റ്റോപ്പിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ ആയിരുന്നു അപകടം. ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്ടമിച്ചിറയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ കുണ്ടായി ഭാഗത്തേക്ക് പോകുകയായിരുന്ന ആവേ മരിയ ബസില്‍ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മാള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K