Breaking News
മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു... ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു... ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിർദേശം ... റെഡ് അലേർട്ട് പ്രഖ്യാപിച്ചു... പാലാരിവട്ടം പാലം പൊളിച്ച് പണിയുവാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി... എറണാകുളം കാരിക്കോട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം... കൊ​ളം​ബി​യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മരി​ച്ചു... മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്... കോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു... കവിയും സാഹിത്യകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു... ഏറ്റുമാനൂര്‍ വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി അന്തരിച്ചു... ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു...

18 June, 2019 12:58:38 PM


കോഴിക്കോട് കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു



കോഴിക്കോട്: കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മലപ്പുറം ഓമാനൂർ സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപ്പറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ചെറുവാടി പഴംപറമ്പിലെ ചെങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്. കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 


തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പുല്‍പ്പറമ്പില്‍ അബ്ദുള്‍ സലാമിന്‍റെ ഉടമസ്ഥതയിലുളള ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും മണ്ണെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും താമരശേരി തഹസില്‍ദാര്‍ പറഞ്ഞു. പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് സ്റ്റോപ് മെമോ നല്‍കിയിരുന്നതായി താമരശേരി തഹസില്‍ദാര്‍ അറിയിച്ചു. പ്രദേശത്തെ അനധികൃത ഖനനത്തെക്കുറിച്ച് പരിശോധന നടത്തുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 129