17 June, 2019 10:47:31 AM


ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ യുവതി റോഡില്‍ വീണു മരിച്ചു



കിളിമാനൂര്‍: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി റോഡില്‍ വീണു മരിച്ചു. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ലക്ഷം വീട് കോളനിയില്‍ ലിബുവിന്‍റെ ഭാര്യ അശ്വതി (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്നും കിളിമാനൂരിലേക്ക് വരുമ്പോള്‍ പാപ്പാലക്ക് സമീപം അലവക്കോട് വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ അശ്വതിയെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിമാനൂര്‍ പോലീസ് കേസ് എടുത്തു. മൃതദേഹം സംസ്‌ക്കരിച്ചു. മകള്‍: പൊന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K