15 June, 2019 05:46:57 PM


തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം


കൊച്ചി: തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019 വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള 11 ഐ.ടി.ഐ കളില്‍ 12 ട്രേഡുകളില്‍ പ്രവേശനത്തിന് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 240 സീറ്റുകള്‍ സംവരണം ചെയ്തിട്ടുളളതിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ കുട്ടികള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ‍ഐ.ടി.ഐ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത 10-ാം ക്ലാസാണ്.


തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 150 രൂപ സ്റ്റൈപന്‍റ് നല്‍കും. അപേക്ഷാഫാറങ്ങള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ലക്കിസ്റ്റാര്‍ ബില്‍ഡിംഗ്, മാര്‍ക്കറ്റ് റോഡ് നിയര്‍ സരിത തിയറ്റര്‍, പിന്‍ 682035, ഫോണ്‍ 0484-2362030), തൃശൂര്‍, പാലക്കാട്/മലപ്പുറം, കോഴിക്കോട്/വയനാട്, കണ്ണൂര്‍/കാസര്‍ഗോഡ് കാര്യാലയങ്ങളില്‍ ജൂണ്‍ 20 വരെ 10 രൂപയ്ക്ക് നേരിട്ടും 15 രൂപയുടെ മണി ഓര്‍ഡര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍ ജൂണ്‍ 25 ന് മുമ്പ് സമര്‍പ്പിക്കണം. അഡ്മിഷന്‍ നടപടികള്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കുന്നതിനാല്‍ സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K