14 June, 2019 08:56:07 PM


എം. ജി. പി. ജി. ഏകജാലകം മൂന്നാം ഘട്ട അലോട്ട്മെന്‍റ്: ഓപ്ഷനുകൾ ജൂൺ 15 വൈകീട്ട് വരെ പുനക്രമീകരിക്കാം



കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് ഓപ്ഷനുകൾ പുനക്രമീകരിക്കുവാൻ ജൂൺ 15 വൈകീട്ട് അഞ്ചുവരെ  സൗകര്യം ലഭിക്കും. ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനക്രമീകരണം നടത്താവുന്നതാണ്.


പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ഒന്നും രണ്ടും അലോട്ട്മെന്‍റ് വഴി താത്കാലിക പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും. സ്ഥിരപ്രവേശം എടുത്ത വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾ 'ഡിലീറ്റ്' ചെയ്യേണ്ടതില്ല.



Share this News Now:
  • Google+
Like(s): 228