Breaking News
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി ... തൃശൂരില്‍ ഉച്ചയ്ക്കു ശേഷം അവധി... തെള്ളകത്ത് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എരുമേലി സ്വദേശിനി വീട്ടമ്മ കാറിടിച്ച് മരിച്ചു... കുന്നംകുളം പാറേംപാടത്ത് സ്വകാര്യബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്... ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി യുവാവ് മരിച്ചു... വിവരാവകാശ കമ്മീഷന്‍റെ ഹിയറിങ്ങിൽ ഹാജരാകാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി... മാധ്യമം ഈരാറ്റുപേട്ട ലേഖകന്‍ അബ്ദുള്‍ കരിം ബൈക്കപകടത്തില്‍ മരിച്ചു... മദ്യലഹരിയില്‍ സൃഹൃത്ത് റോഡിലേയ്ക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു...

13 June, 2019 06:16:10 PM


എം.ജി. പി.ജി: ഏകജാലകം രണ്ടാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു; ജൂൺ 14ന് പ്രവേശനം നേടണം




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി ജൂൺ 14ന് വൈകീട്ട് നാലിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. 14നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്‌മെന്റിലേക്ക് പരിഗണിക്കില്ല.

അപേക്ഷകർ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഇപ്രകാരം മാറ്റം ലഭിക്കുന്നവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

ജൂൺ 15 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. നിലവിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നപക്ഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ താത്ക്കാലികമായി പ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റിൽ ലഭിച്ച സ്റ്റാറ്റസ് തന്നെയാണ് രണ്ടാം അലോട്ട്‌മെന്റിലും കാണിക്കുന്നതെങ്കിൽ അതേ കോളേജിൽ പ്രവേശനത്തിന് വീണ്ടും റിപ്പോർട്ട് ചെയ്യേണ്ടതില്ല. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.



Share this News Now:
  • Google+
Like(s): 142