11 June, 2019 07:41:52 PM


കൊട്ടാരക്കര പനവേലിയിൽ ബസും ലോറിയും കൂട്ടിയടിച്ചു നിരവധി പേർക്ക് പരിക്ക്



കൊട്ടാരക്കര: പനവേലിയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയടിച്ചു നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ആയിരുന്നു അപകടം. കോട്ടയത്തുനിന്നും തിരുവനന്തപുരതേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൊട്ടാരക്കരയ്ക്കു വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർക്കു ദേഹാസ്വസ്ഥ്യം അനുഭവപെട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്ക് പറ്റിയ ബസ് യാത്രക്കാരില്‍ കുറെ പേരെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 



Share this News Now:
  • Google+
Like(s): 149