10 June, 2019 07:47:26 AM


ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു




മലപ്പുറം: കുറ്റിപ്പുറം - ചൂണ്ടൽ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആർ ടി സി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താർ ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് സ്കൂള്‍ പുസ്തകങ്ങളുമായി പോകുകയായിരുന്ന വാന്‍ അടൂര്‍ - കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സത്താറിന്‍റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K